എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ലെന്ന് രാജ്നാഥ് സിംഗ്
Sunday, August 10, 2025 7:38 PM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു സർവ്വാധികാരിക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന് ഇന്ത്യ ഉത്പന്നങ്ങൾക്ക് വില ഉയർത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ലെന്നും ട്രംപിനെ പരിഹസിച്ചുക്കൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.