പ്രതിപക്ഷ പ്രതിഷേധം; തൃശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിന് പോലീസ് സുരക്ഷ
Sunday, August 10, 2025 8:35 PM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിനു പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് നീക്കം.
പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഓഫീസിനു സുരക്ഷ ഏർപ്പെടുത്തിയത്.