എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി; പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു
Sunday, August 10, 2025 9:34 PM IST
തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി. പ്രിവന്റീവ് ഓഫീസർ ജെസീനും സീനിയർ ഉദ്യോഗസ്ഥനായ സൂര്യനാരായണനും തമ്മിലാണ് കൈയാങ്കളി നടന്നത്.
ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് വർക്കല പോലീസ് സ്ഥലത്തെത്തി. പ്രിവന്റീവ് ഓഫീസർ ജസീനെ കസ്റ്റഡിയിലെടുത്തു.