എറണാകുളത്ത് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി
Sunday, August 10, 2025 9:41 PM IST
കൊച്ചി: ആലുവയിൽ രണ്ട് സ്കൂൾ വിദ്യാര്‍ഥികളെ കാണാതായി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കാണാതായത്.
ഇന്ന് വൈകുന്നേരം നാല് മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയിട്ടുള്ളത്.
തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതിവച്ച കത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.