പെരുന്പാവൂരിൽ ഹെറോയിനുമായി യുവതിയടക്കം ആസാം സ്വദേശികൾ അറസ്റ്റിൽ
Sunday, August 10, 2025 11:02 PM IST
പെരുമ്പാവൂർ: 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി യുവതി ഉൾപ്പെടെ രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹാർ (25) എന്നിവരാണ് പിടിയിലായത്.
പോഞ്ഞാശേരിയിൽ നിന്നുമാണ് ഇവർ പിടിയിലായത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി ഓട്ടോറിക്ഷയിൽ വരികയായിരുന്നു. യുവതി ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
14 സോപ്പുപെട്ടി ബോക്സുകളിലായിരുന്നു കൊണ്ടുവന്നത്. നാഗാലാൻഡിൽ നിന്ന് ഒരു ബോക്സ് 80000 രൂപയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ചെറിയ ബോട്ടിലുകളാക്കിയായിരുന്നു വില്പന. ഒരു ചെറിയ ബോട്ടിൽ ആയിരം രൂപ മുതൽ 2000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.