കണ്ണൂരിലെ കൂട്ടബലാത്സംഗം; പോക്സോ കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
Sunday, August 10, 2025 11:54 PM IST
കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചൊവ്വ കനകവള്ളി റോഡ് സ്വദേശി വി.വി. സംഗീത് (20), എടചൊവ്വ ആനപ്പാലം ഗംഗോത്രിയിൽ കെ.അഭിഷേക് (20 ) വൈദ്യർ പീടിക സ്വദേശി പി. ആകാശ് (20)എന്നിവരാണ് പിടിയിലായത്.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹ്യമാധ്യമ ങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയ പ്രണയം നടിച്ച് ആറു മാസം മുന്പ് കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് ബലപ്രയോഗത്തിലൂടെ മയക്കി കിടത്താനുള്ള ദ്രാവകം കുടിപ്പിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.