സപ്ലൈക്കോയിൽ ഇന്ന് മുതൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 457 രൂപ
Monday, August 11, 2025 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 457 രൂപ. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി വിൽക്കുന്ന വെളിച്ചെണ്ണയാണ് ലിറ്ററിന് 457 രൂപ നിരക്കിൽ ലഭിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും ലഭിക്കുക.
സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കാമെന്നും ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും മന്ത്രി അരിയിച്ചു.
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജി.ആർ. അനിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.