സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയത് കാല് പിടിച്ചല്ല; പ്രതികരിച്ച് കോൺഗ്രസ്
Wednesday, August 13, 2025 5:42 PM IST
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ്.
സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാല് പിടിച്ചല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയ കേസെടുത്തതാണെന്നും എഐസിസി പ്രവർത്തക സമിതി അംഗം താരിഖ് അൻവൻ മറുപടി നൽകി.
സോണിയ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടെന്ന തെളിവുകൾ ഇന്ന് രാവിലെ ബിജെപി നേതാവ് അനുരാഗ് താക്കൂറാണ് പുറത്തുവിട്ടത്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്.
1983 ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നതെന്നും എന്നാൽ അതിന് മുൻപേ ഇവിടുത്തെ വോട്ടർ പട്ടികയിൽ സോണിയയുണ്ടെന്നും അനുരാഗ് താക്കൂർ വെളിപ്പെടുത്തിയിരുന്നു.