ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
Thursday, August 14, 2025 12:36 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന് പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി.
മുൻ സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് കണ്സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല നൽകിയിരുന്നു.
നേരത്തെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഒഴിവാക്കുന്ന ഡിജിപിമാരെയായിരുന്നു കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷനിൽ നിയമിച്ചിരുന്നു. ഏതാനും നാൾ മുൻപ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് എംഡിയുടെ ചുമതല നൽകിയിരുന്നു.