തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക: പരാതി നൽകി ബിജെപി
Thursday, August 14, 2025 2:02 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു പരാതി കൈമാറി.
ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖാമൂലം പരാതി നൽകിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പാർട്ടി കണ്ടെത്തിയ ക്രമക്കേടുകൾ ഉൾപ്പെടുത്തിയ പെൻഡ്രൈവും തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറി.