കായംകുളത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
Thursday, August 14, 2025 3:34 AM IST
ആലപ്പുഴ: കായംകുളത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തടയാനെത്തിയ പോലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി സിപിഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്.