അലാസ്ക ഉച്ചകോടിക്ക് മുന്പേ സെലൻസ്കിക്കൊപ്പം വെർച്വൽ യോഗം ചേർന്ന് യൂറോപ്യൻ നേതാക്കൾ
Thursday, August 14, 2025 3:57 AM IST
ബെർലിൻ: അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി യൂറോപ്യൻ രാജ്യങ്ങൾ വെർച്വൽ യോഗം ചേർന്നു. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലോഡിമിർ പുടിനുമായി ചർച്ച നടത്താൻ തീരുമാനിച്ച അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്.
വെർച്വൽ യോഗത്തിൽ പങ്കെടുത്ത യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി യുക്രൈന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചു. യുക്രൈൻ - റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്കി ചർച്ചയിൽ ഉയർത്തിയത്. ട്രംപും സെലൻസ്കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും വെർച്വൽ യോഗത്തിൽ പങ്കെടുത്തു.
വെടിനിർത്തലിന് ട്രംപ് പിന്തുണ നൽകിയെന്നാണ് യോഗ ശേഷം സെലൻസ്കി അഭിപ്രായപ്പെട്ടത്. റഷ്യ അലാസ്കയിൽ വെടിനിർത്തലിന് തയാറാകുന്നില്ലെങ്കിൽ ഉപരോധങ്ങൾ ശക്തമാക്കണമെന്നു സെലൻസ്കി ആവശ്യപ്പെട്ടു.