ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
Thursday, August 14, 2025 7:20 AM IST
കോൽക്കത്ത: വിഖ്യാത ബംഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കോൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തിനു ചികിത്സയിലായിരുന്നു.
അഞ്ചു പതിറ്റാണ്ടുനീണ്ട അഭിനയ ജീവിതത്തിൽ നൂറിലേറെ സിനിമകളിൽ വേഷമിട്ടു. തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയവയാണ് ബസന്തിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങൾ. ഭൂതു, ബോറോൺ, ദുർഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നാടകവേദിയിൽനിന്നാണ് സിനിമയിലെത്തിയത്. ബസന്തി ചാറ്റർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.