സർക്കാർ അഭിഭാഷകരുടെ ശന്പളം 1.10 ലക്ഷമാക്കി ഉയർത്തും
Thursday, August 14, 2025 7:56 AM IST
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ ശന്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന.
ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ വേതനം 87,500 രൂപയിൽ നിന്ന് 1.10 ലക്ഷമാക്കി ഉയർത്തി. അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടേത് 75,000 രൂപയിൽ നിന്ന് 95,000 രൂപയാക്കി ഉയർത്തി.
സർക്കാർ ജോലികൾക്കായി ഏർപ്പെട്ടിരിക്കുന്ന പ്ലീഡർമാരുടെ ശമ്പളം 20,000 രൂപയിൽനിന്ന് 25,000 രൂപയായും വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.