നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ, നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം വിശദീകരിക്കും
Thursday, August 14, 2025 9:41 AM IST
ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസില്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.
കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിക്കും. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇക്കാര്യവും കേന്ദ്രം കോടതിയെ അറിയിച്ചേക്കും.