തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ധീ​ര​ത​യ്ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​മു​ള്ള മെ​ഡ​ലു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 1090 പേ​ര്‍​ക്കാ​ണ് ഇ​ത്ത​വ​ണ മെ​ഡ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ 233 പേ​ര്‍​ക്ക് ധീ​ര​ത​യ്ക്കും 99 പേ​ര്‍​ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്. 58 പേ​ര്‍​ക്ക് സു​സ്ത്യ​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലു​ക​ളു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​സ്പി അ​ജി​ത് വി​ജ​യ​നാ​ണ് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നി​ന്ന് 10 പേ​ര്‍​ക്ക് സു​സ്ത്യ​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.