ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ടെ​ന്നീ​സ് താ​രം ലി​യാ​ന്‍​ഡ​ര്‍ പേ​സി​ന്‍റെ പി​താ​വ് ഡോ.​വെ​സ് പേ​സ് (80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

1972 മ്യൂ​ണി​ക് ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ കാ​യി​ക​രം​ഗ​വു​മാ​യി ദീ​ര്‍​ഘ​കാ​ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന വെ​സ് പേ​സി​ന് നി​ര​വ​ധി ബ​ഹു​മ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ലെ മി​ഡ്ഫീ​ല്‍​ഡ​റാ​യി​രു​ന്ന അ​ദ്ദേ​ഹം ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, റ​ഗ്ബി തു​ട​ങ്ങി നി​ര​വ​ധി കാ​യി​ക ഇ​ന​ങ്ങ​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ചു. 1996 മു​ത​ല്‍ 2002 വ​രെ ഇ​ന്ത്യ​ന്‍ റ​ഗ്ബി ഫു​ട്‌​ബോ​ള്‍ യൂ​ണി​യ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.