വിഭജനഭീതി ദിനാചരണം: കാസർഗോഡ് ഗവ.കോളജില്‍ സംഘർഷം
Thursday, August 14, 2025 12:33 PM IST
കാസര്‍ഗോഡ്: വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഗവണ്മെന്റ് കോളജില്‍ എസ്എഫ്ഐ - എബിവിപി സംഘർഷം. ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
എബിവിപി പ്രവര്‍ത്തകര്‍ കോളജിൽ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. തുടർന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കോലവും കത്തിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.