രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്റ്റിൽ
Thursday, August 14, 2025 5:14 PM IST
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ കന്നഡ നടൻ ദർശനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ ഹൊസകെരെഹള്ളിയിലുള്ള ഭാര്യയുടെ വസതിയിൽനിന്നാണ് പോലീസ് ദർശനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ നടനും നടി പവിത്ര ഗൗഡക്കും ഉൾപ്പെടെ ഏഴു പേർക്ക് കർണാടക ഹൈകോടതി അനുവദിച്ച ജാമ്യമാണ് സുപ്രീംകോടതി വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്.
ജസ്റ്റീസ് പാർദിവാല, ആർ. മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈകോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് ജാമ്യം റദ്ദാക്കിയത്.