മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Thursday, August 14, 2025 5:18 PM IST
ന്യൂഡല്‍ഹി: മകൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ മരം വീണ് ബൈക്ക് യാത്രികൻ ദാരുണാന്ത്യം. ഇന്ന് രാവിലെ 9.50ഓടെ ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മേഖലയിലാണ് സംഭവം.
സുധീർ കുമാർ(50) ആണ് മരിച്ചത്. കനത്ത മഴയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
സുധീര്‍ കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകളെയും ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധീര്‍ കുമാറിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണ് കടപുഴകി വീണത്.