കൈപമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, August 18, 2025 12:48 AM IST
തൃശൂർ: കൈപമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.