മാ​ഡ്രി​ഡ്: ലാ​ലീ​ഗയി​ൽ എ​സ്പാ​ന്യോ​ളി​ന് ത​ക​ർ‌​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റിക്കോ മാ​ഡ്രി​ഡി​നെ​യാ​ണ് എ​സ്പാ​ന്യോ​ൾ തോ​ൽ​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു എ​സ്പാ​ന്യോ​ളി​ന്‍റെ വി​ജ​യം. മി​ഗു​വേ​ൽ റൂ​ബി​യോ​യും പെ​ലെ മി​ല്ല​യും ആ​ണ് എ​സ്പാ​ന്യോ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മി​ല്ല 73-ാം മി​നി​റ്റി​ലും റൂ​ബി​യോ 84-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് ആ​ണ് അ​ത്‌​ല​റ്റി​ക്കോ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ 37-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.