കൊ​ച്ചി: ആ​ലു​വ​യി​ൽ എ​ക്‌​സൈ​സി​ന്‍റെ വ​ൻ ല​ഹ​രി വേ​ട്ട. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് ആ​സാം സ്വ​ദേ​ശി ഹു​സൈ​ൻ സ​ഹീ​റു​ൽ ഇ​സ്ലാ​മി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 158 ഗ്രാം ​ഹെ​റോ​യി​നാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​പ​ണി​യി​ൽ 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​യാ​ണി​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ കു​പ്പി​ക്കും 3000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കി​യ​ത്. ഇ​ത്ര​യ​ധി​കം ല​ഹ​രി ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് അ​ട​ക്കം എ​ക്സൈ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ട​നി​ല​ക്കാ​രെ ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ക്സൈ​സ്.

ല​ഹ​രി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഡി-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 106 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് 107 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.