പാ​ല​ക്കാ​ട്: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് 17കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ‌. പാ​ല​ക്കാ​ട് കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, സു​ഹൃ​ത്ത് രാ​ഹു​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30 ന് ​കു​ത്ത​ന്നൂ​രി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പെ​ട്രോ​ൾ ബോം​ബ് ക​ത്താ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് പെ​ട്രോ​ൾ ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ പ്ര​തി​ക​ൾ പ​ഠി​ച്ച​തെ​ന്നും ഇ​വ​ർ സം​ഭ​വ​സ​മ​യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.