സാങ്കേതിക തകരാർ; മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു
Monday, August 18, 2025 3:01 PM IST
മുംബൈ: സാങ്കേതിക തകരാർ മൂലം മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഇതോടെ, നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതർ അറിയിക്കുന്നത്.