ദി​സ്പു​ർ: ആ​സാ​മി​ലെ നാ​ഗോ​ണി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ച്ച​യ്ക്ക് 12.09ന് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഈ ​മാ​സം സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ഏ​ഴാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണി​ത്. ഇ​തി​ൽ നാ​ല് ഭൂ​ച​ല​ന​ങ്ങ​ളും നാ​ഗോ​ണി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.