ധർമസ്ഥലയിലെ പരിശോധന താത്കാലികമായി നിർത്തുന്നു
Monday, August 18, 2025 7:17 PM IST
ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തുന്നു. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയിൽ പറഞ്ഞു
അതേസമയം, ധർമസ്ഥലയിൽ മലയാളിപെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായി മുൻശുചീകരണതൊഴിലാളി വെളിപ്പെടുത്തിയിരുന്നു. മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല.
ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.