ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധ​ർ​മ​സ്ഥ​ല​യി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു. മ​ണ്ണ് മാ​റ്റി​യു​ള്ള പ​രി​ശോ​ധ​ന ഫൊ​റെ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു

അ​തേ​സ​മ​യം, ധ​ർ​മ​സ്ഥ​ല​യി​ൽ മ​ല​യാ​ളി​പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തി​ട്ടു​ള്ള​താ​യി മു​ൻ​ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടി​ട​ത്ത് പാ​റ​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ൽ അ​സ്ഥി​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഭൂ​പ്ര​കൃ​തി​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് തെ​ര​ച്ചി​ലി​നെ ബാ​ധി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​രാ​ണെ​ന്ന് തെ​ളി​യു​മെ​ന്നും ഇ​യാ​ൾ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.