കനത്ത മഴ: പാലക്കാട് ജില്ലയിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
Monday, August 18, 2025 8:33 PM IST
പാലക്കാട്: കനത്ത മഴയുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി.
ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധിയില്ല.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.