"ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു': കത്ത് വിവാദത്തിൽ മറുപടിയുമായി രാജേഷ് കൃഷ്ണ
Monday, August 18, 2025 9:10 PM IST
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരിച്ച് വ്യവസായി രാജേഷ് കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ല. നേരത്തെ ഷെർഷാദ് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച പരാതിയാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്കെതിരെ വാർത്ത വന്നാൽ ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറിയെയും കുടുംബത്തെയും ചേർത്ത് കെട്ടാനാണ് ഷെർഷാദിന്റെ ശ്രമമെന്നാണ് രാജേഷ് കൃഷ്ണയുടെ വിശദീകരണം.
ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ റിട്രൈവ് ചെയ്യാന്‍ സംവിധാനങ്ങളുണ്ടല്ലോയെന്നും വരും ദിവസങ്ങളില്‍ അതും പുറത്തുവരുമെന്നും രാജേഷ് കുറിപ്പില്‍ പറയുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും. ആരോപണം ഉന്നയിച്ച മുഹമ്മദ് ഷര്‍ഷാദിനോട് രേഖകള്‍ ചോദിച്ചാല്‍ കൈ രേഖയല്ലാതെ അയാള്‍ക്ക് ഒന്നും കാണിക്കാനുണ്ടാകില്ലെന്നും രാജേഷ് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം