ഗാസയിൽ സമാധാനം: വെടിനിർത്തലിന് സമ്മതിച്ച് ഹമാസ്; ബന്ദികളെ കൈമാറും
Monday, August 18, 2025 10:54 PM IST
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായത്.
ബന്ദികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഗസ വളഞ്ഞ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചത്.
പൂര്‍ണ വെടിനിര്‍ത്തലിനും താല്‍ക്കാലിക യുദ്ധവിരാമത്തിനും ഇടയിലുള്ള അനുരഞ്ജനത്തിനാണ് ധാരണായതെന്ന് സൗദി ചാനലായ അല്‍ അറബ്യ റിപ്പോര്‍ട്ട് ചെയ്തു. അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുക, ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നിവ ധാരണയില്‍ ഉള്‍പ്പെടുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം.