ജമ്മുകാഷ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 39 പേർക്ക് പരിക്ക്
Thursday, August 21, 2025 12:30 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീർഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 39പേർക്ക് പരിക്കേറ്റു. സാംബ ജില്ലയിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ജമ്മു-പത്താൻകോട്ട് ഹൈവേയിൽ ജത്വാളിൽ വച്ച് ബസിന്റെ ടയർ പൊട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അമ്രോഹയിൽ നിന്നുള്ള 45കാരനായ ഇക്ബാൽ സിംഗ് ആണ് മരിച്ചത്.
പരിക്കേറ്റവരെ സാംബയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഏഴ് പേരെ പിന്നീട് വിജയ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചു.