തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീഗ് 2025ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​ന് ആ​വേ​ശ ജ​യം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡ​യി​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സി​നെ ഒ​രു വി​ക്ക​റ്റി​നാ​ണ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ് തോ​ൽ​പ്പി​ച്ച​ത്.

ഗ്ലോ​ബ്സ്റ്റാ​ർ​സ് ഉ​യ​ർ​ത്തി​യ 139 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന സെ​യ്‌​ലേ​ഴ്‌​സ് 19.5 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. 41 റ​ണ്‍​സ് നേ​ടി​യ വ​ത്സ​ല്‍ ഗോ​വി​ന്ദാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. അ​വ​സാ​ന ഓ​വ​റി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് സി​ക്‌​സ​റു​ക​ള്‍ പ​റ​ത്തി വാ​ല​റ്റ​ക്കാ​ര​ന്‍ ബി​ജു നാ​രാ​യ​ണ​നാ​ണ് (7 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 15) സെ​യ്‌​ലേ​ഴ്‌​സി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി 24 റ​ൺ​സും ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് നാ​യ​ർ 21 റ​ൺ​സും എ​ടു​ത്തു. കാ​ലി​ക്ക​റ്റി​ന് വേ​ണ്ടി അ​ഖി​ല്‍ സ്‌​ക​റി​യ നാ​ലും സു​ദേ​ശ​ന്‍ മി​ഥു​ന്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ കാ​ലി​ക്ക​റ്റ് 18 ഓ​വ​റി​ല്‍ എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​റ​ഫു​ദ്ദീ​നാ​ണ് കാ​ലി​ക്ക​റ്റി​നെ ത​ക​ര്‍​ത്ത​ത്. അ​മ​ല്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ കാ​ലി​ക്ക​റ്റി​ന് വേ​ണ്ടി 54 റ​ണ്‍​സെ​ടു​ത്തു.

മ​നു കൃ​ഷ്ണ​ൻ 25 റ​ൺ​സും സ​ൽ​മാ​ൻ നി​സാ​ർ 21 റ​ൺ​സും എ​ടു​ത്തു. കൊ​ല്ല​ത്തി​ന് വേ​ണ്ടി ഷ​റ​ഫു​ദീ​ൻ നാ​ലു വി​ക്ക​റ്റും എ​ജി അ​മ​ൽ മൂ​ന്നു വി​ക്ക​റ്റും എ​ടു​ത്തു.