അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ലീൻ ചിറ്റ് റദ്ദാക്കിയതിനെതിരെ അജിത് കുമാർ ഹൈക്കോടതിയിലേക്ക്
Sunday, August 24, 2025 5:04 PM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എഡിജിപി എം.ആര്. അജിത് കുമാര്‍. വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം. കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചു എന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാണിക്കും.
കീഴുദ്യോഗസ്ഥന്, കീഴുദ്യോഗസ്ഥനാണോ എന്നതിലല്ല കാര്യമെന്നും അന്വേഷണത്തിന് പ്രാപ്തനാണോ എന്നതാണ് വിഷയം. മാത്രവുമല്ല ക്രിമിനല്‍ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാല്‍ മതിയെന്നും അജിത് കുമാര്‍ പറയുന്നു.
കവടിയാറിലെ ആഡംബര വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ച് പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.