വി​ഴി​ഞ്ഞം: ക​ട​ലി​ല്‍​വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം വ​ല​യി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​റി​യ​തു​റ ബീ​മാ​പ​ള്ളി കോ​ള​നി​യി​ല്‍ പ​രേ​ത​രാ​യ ജെ​റോ​ണി​ന്‍റെ​യും ഫി​ലോ​മി​ന​യു​ടെ​യും മ​ക​ന്‍ ആ​ല്‍​ബി (49) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മീ​ന്‍​പി​ടി​ത്ത​ത്തി​നു​പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ല്‍ കു​രു​ങ്ങി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു ചെ​റി​യ​തു​റ ഭാ​ഗ​ത്തു​നി​ന്ന് ആ​ല്‍​ബി​യെ ക​ട​ലി​ല്‍​വീ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ചെ​റി​യ​തു​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സ് ബോ​ട്ടി​ലെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു.

ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ് ആ​ൽ​ബി. കോ​സ്റ്റ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​സ്‌​ക്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ഗ്‌​ന​സ്, ജ​മ​ന്തി, സ​ണ്ണി, ജ​സ്റ്റി​ന്‍, സെ​ലി​ന്‍.