തി​രു​വ​ന​ന്ത​പു​രം: കെ​സി​എ​ല്ലി​ല്‍ അ​ദാ​നി ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ​തി​രെ ആ​ല​പ്പി റി​പ്പി​ള്‍​സി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ആ​ല​പ്പി റി​പ്പി​ൾ​സ് വി​ജ​യി​ച്ച​ത്.

ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ 179 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ആ​ല​പ്പി റി​പ്പി​ൾ​സ് മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മു​ഹ​മ്മ​ദ് കൈ​ഫി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍റെ​യും മി​ക​വി​ലാ​ണ് റി​പ്പി​ൾ​സ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. കൈ​ഫ് 66 റ​ൺ​സും അ​സ​റു​ദ്ദീ​ൻ 38 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

ടി.​കെ. അ​ക്ഷ​യ് 24 റ​ൺ​സെ​ടു​ത്തു. ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന് വേ​ണ്ടി ബേ​സി​ൽ ത​മ്പി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ടി.​എ​സ്. വി​നി​ൽ, എം.​നി​ഖി​ൽ, വി. ​അ​ഭി​ജി​ത് പ്ര​വീ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ല്‍​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 178 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. വ​ലി​യൊ​രു ത​ക​ര്‍​ച്ച​യോ​ടെ തു​ട​ങ്ങി​യ റോ​യ​ല്‍​സി​ന് ക്യാ​പ്റ്റ​ന്‍ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ക​രു​ത്താ​യ​ത്. എം. ​നി​ഖി​ലി​ന്‍റെ​യും അ​ബ്ദു​ള്‍ ബാ​സി​ദി​ന്‍റെ​യും നി​ര്‍​ണ്ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ കൂ​ടി ചേ​ര്‍​ന്ന​തോ​ടെ​യാ​ണ് റോ​യ​ല്‍​സ് മി​ക​ച്ച സ്‌​കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.