ലാലീഗ: സെവിയയ്ക്കെതിരെ ഗെറ്റാഫെയ്ക്ക് ജയം
Tuesday, August 26, 2025 7:21 AM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ സെവിയയ്ക്കെതിരെ ഗെറ്റാഫെയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗെറ്റാഫെ വിജയിച്ചത്.
അഡ്രിയാൻ ലിസോയാണ് ഗെറ്റാഫെയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഗെറ്റാഫെ താരം ജുവാൻ ഇഗ്ലിസിയാസിന്റെ സെൽഫ് ഗോളാണ് സെവിയയുടെ ഏക ഗോൾ.
വിജയത്തോടെ ഗെറ്റാഫെയ്ക്ക് ആറ് പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ് ഗെറ്റാഫെ.