തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ടൈ​റ്റ​ൻ​സ് വി​ജ​യി​ച്ച​ത്.

കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ഉ​യ​ർ​ത്തി​യ 189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് മ​റി​ക​ട​ന്ന​ത്. അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍റെ​യും സി​ജോ​മോ​ൻ ജോ​സ​ഫി​ന്‍റെ​യും എ.​കെ. അ​ർ​ജു​ന്‍റെ​യും വെ​ടി​ക്കെ​റ്റ് ബാ​റ്റിം​ഗ് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ആ​വേ​ശ ജ​യം ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 72 റ​ൺ​സാ​ണ് അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ എ​ടു​ത്ത​ത്. 40 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍റെ ഇ​ന്നിം​ഗ്സ്. സി​ജോ​മോ​ൻ 42 റ​ൺ​സും അ​ർ​ജു​ൻ 31 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് വേ​ണ്ടി പി.​എ​സ്. ജെ​റി​ൻ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. അ​ഖി​ൻ സ​ത്താ​ർ, കെ.​എം. ആ​സി​ഫ്, കെ.​ജി. അ​ഖി​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 188 റ​ൺ​സ് എ​ടു​ത്ത​ത്. സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 46 പ​ന്തി​ൽ നി​ന്ന് 89 റ​ൺ​സാ​ണ് സ​ഞ്ജു എ​ടു​ത്ത​ത്. നാ​ല് ബൗ​ണ്ട​റി​യും ഒ​ൻ​പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

മു​ഹ​മ്മ​ദ് ഷാ​നു 24 റ​ൺ​സും ആ​ൽ​ഫി ഫ്രാ​ൻ​സി​സ് 22 റ​ൺ​സും എ​ടു​ത്തു. തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​ന് വേ​ണ്ടി കെ. ​അ​ജി​നാ​സ് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ആ​ന​ന്ദ് ജോ​സ​ഫും സി​ബി​ൻ ഗി​രീ​ഷും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.