മാഹിയിൽ നിന്ന് 39 ലിറ്റർ മദ്യം കടത്തി; വളയം സ്വദേശി പിടിയിൽ
Tuesday, August 26, 2025 7:15 PM IST
കോഴിക്കോട്: മാഹിയിൽ നിന്ന് 39 ലിറ്റർ മദ്യം കടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വളയം സ്വദേശി ശ്രീനാഥ് ആണ് പിടിയിലായത്.
കൂത്തുപറമ്പ് എക്സൈസാണ് ശ്രീനാഥിനെ പിടികൂടിയത്. ഇയാൾ മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു.
ഓണത്തോട് അനുബന്ധിച്ച് മാഹിയിൽ നിന്ന് വ്യാപകമായി മദ്യം കടത്തുന്നു എന്ന വിവരം എക്സൈസിനെ ലഭിച്ചിരുന്നു. പാറക്കടവിലെ ഓട്ടോ ഡ്രൈവർ ആയ പ്രതി ഇടനില വിൽപ്പനക്കാർക്ക് വേണ്ടിയാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.