ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ്: സിന്ധുവും പ്രണോയ്യും രണ്ടാം റൗണ്ടിൽ
Tuesday, August 26, 2025 8:47 PM IST
പാരീസ്: ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും രണ്ടാം റൗണ്ടിലെത്തി. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇരുവരും വിജയം നേടി.
വനിതാ സിംഗിൾസ് വിഭാഗത്തിൽ ബൾഗേറിയയുടെ കലോയന നാൽബന്റോവയെ ആണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 23-21, 21-6.
പുരുഷ സിംഗിൾസ് വിഭാഗത്തിൽ ഫിൻലൻഡ് താരം ജാവോകിം ഓൾഡോർഫിനെയാണ് മലയാളി താരം എച്ച്. എസ്. പ്രണോയ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണോയ്യും വിജയിച്ചത്. സ്കോർ: 21-18, 21-15.