കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ സ്നാ​പ് ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊയിലാണ്ടി സ്വദേശിനിയായ പ​തി​മൂ​ന്ന്കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് സ​ഹീ​ര്‍ യൂ​സ​ഫ് ആ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്‌​നാ​പ് ചാ​റ്റ് എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​മാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

വ​ട​ക​ര ഡി​വൈഎ​സ്പി ഹ​രി​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി സി​ഐ ശ്രീ​ലാ​ല്‍, എ​സ്‌​ഐ ബി​ജു, എ​എ​സ്‌​ഐ വി​ജു, ശോ​ഭ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ഖി​ല്‍, പ്ര​വീ​ണ്‍ കു​മാ​ര്‍, ഗം​ഗേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് സ​ഹീ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു.