മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് വീണ് രണ്ടുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
Wednesday, August 27, 2025 9:06 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘാറിൽ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്ന് വീണ് ഒരു വയസുകാരൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
ആരോഹി ഓംകാർ ജോവിലിൻ(24), ഉത്കർഷ ജോവിലിൻ(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വസായിലെ നാരംഗി റോഡിൽ സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള രമാഭായ് അപ്പാർട്ട്മെന്റിന്റെ പിൻഭാഗം പുലർച്ചെ 12.05 ഓടെയാണ് തകർന്നുവീണത്.
പരിക്കേറ്റവരെ വിരാറിലും നളസൊപാരയിലുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് ടീമുകളും എത്തിയിരുന്നു.