അഹമ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; തൃശൂർ ടൈറ്റൻസിന് കൂറ്റൻ സ്കോർ
Wednesday, August 27, 2025 9:09 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയിൽസിനെതിരായ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് എടുത്തത്.
ഓപ്പണർ അഹമ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ടൈറ്റൻസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇരുവരും അർധസെഞ്ചുറി നേടി. അഹമ്മദ് ഇമ്രാൻ 98 റൺസാണ് എടുത്തത്. 49 പന്തിൽ 13 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു അഹമ്മദ് ഇമ്രാന്റെ ഇന്നിംഗ്സ്.
അക്ഷയ് മനോഹർ 54 റൺസ് എടുത്തു. ആനന്ദ് കൃഷ്ണൻ 32 റൺസും ഷൗൺ റോജർ 31 റൺസും സ്കോർ ചെയ്തു. ട്രിവാൻഡ്രം റോയൽസിന് വേണ്ടി എം.നിഖിൽ രണ്ട് വിക്കറ്റെടുത്തു. അബ്ദുൾ ബാസിതും ആസിഫ് സലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.