സഞ്ജുവിന്റെ വെടിക്കെട്ട് ; വിജയവഴിയില്‍ തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്
Thursday, August 28, 2025 6:50 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഒമ്പതു റൺസ് ജയം. സ്കോർ: കൊച്ചി 191/5 ട്രിവാന്‍ഡ്രം 182/6. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊച്ചി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി.
സഞ്ജു സാംസണ് (37 പന്തില്‍ 62), നിഖില്‍ (35 പന്തില്‍ 45) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ട്രിവാന്‍ഡ്രത്തിനായി അഭിജിത്ത് പ്രവീണ്‍ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ.
സഞ്ജീവ് സതീഷന് (46 പന്തില്‍ 70), അബ്ദുള്‍ ബാസിത് (27 പന്തില്‍ 41) എന്നിവര്‍ മാത്രമാണ് റോയല്‍സിന് നിരയില്‍ തിളങ്ങിയത്. ബ്ലൂ ടൈഗേഴ്സിന് വേണ്ടി മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും തിരിച്ചുവരവ്.
ഈ ജയത്തോടെ കൊച്ചി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് റോയല്‍സിനുള്ളത്.