നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം
Thursday, August 28, 2025 11:38 PM IST
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ മുക്കോലയിലുണ്ടായ സംഭവത്തിൽ കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ എം.ജെ.രതീഷ് കുമാര്‍ (40) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്കൂട്ടര്‍ യാത്രക്കാരൻ ചൊവ്വര സ്വദേശി മണിപ്രദീപ് ചികിത്സയിലാണ്. കാര്‍ സഞ്ചരിച്ചിരുന്ന അതേ ദിശയിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.