കെസിഎൽ; ആലപ്പി റിപ്പിള്‍സിന് ജയം
Thursday, August 28, 2025 11:53 PM IST
തിരുവനന്തപുരം: കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് രണ്ട് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. 50 പന്തില്‍ 85 റണ്‍സെടുത്ത ജലജ് സക്സേനയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. 22 പന്തില്‍ 41 റണ്‍സ് നേടിയ ഷറഫുദ്ദീനാണ് ടോപ് സ്കോറര്‍. ഷറഫുദ്ദീന് ഒഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താൻ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.
കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീൻ, എം.എസ്. അഖിൽ, എ.ജി. അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആലപ്പിക്കായി മുഹമ്മദ് ഇനാന്, രാഹുല്‍ ചന്ദ്രന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.