ലൈംഗികാതിക്രമം; പ്രധാനാധ്യാപകൻ അറസ്റ്റിൽ
Friday, August 29, 2025 2:48 AM IST
ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരിയായ കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്കൂളിലെത്തി അധ്യാപകനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു.
അധ്യാപകൻ നടത്തിയ അതിക്രമത്തിൽ ഭയന്ന പെൺകുട്ടി ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്കൂളിലെത്തി അധ്യാപകനെ മർദിച്ചത്.
തുടർന്ന് പോലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ഗ്രാമീണർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.