തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ​തി​രെ ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​ന് ത്ര​സി​പ്പി​ക്കു​ന്ന ജ​യം. മ​ഴ​യെ തു​ട​ര്‍​ന്ന് 13 ഓ​വ​ര്‍ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ടൈ​റ്റ​ന്‍​സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 138 റ​ണ്‍​സെ​ടു​ത്തു. വി​ജെ​ഡി നി​യ​മ​പ്ര​കാ​രം 148 റ​ണ്‍​സാ​യി​രു​ന്നു കൊ​ല്ല​ത്തി​ന്‍റെ വി​ജ​യ​ല​ക്ഷ്യം.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കൊ​ല്ലം അ​ഞ്ച് പ​ന്തു​ക​ള്‍ ബാ​ക്കി നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു കൊ​ല്ല​ത്തി​ന്‍റെ തു​ട​ക്കം. ഓ​പ്പ​ണ​ര്‍​മാ​രാ​യ വി​ഷ്ണു വി​നോ​ദ് (0), അ​ഭി​ഷേ​ക് നാ​യ​ര്‍ (അ​ഞ്ച്) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി. എ​ന്നാ​ല്‍ നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി ത​ക​ര്‍​ത്ത​ടി​ച്ച​തോ​ടെ ടീം ​ക​ര​ക​യ​റി. സ​ച്ചി​ന്‍ 18 പ​ന്തി​ല്‍ നി​ന്ന് 36 റ​ണ്‍​സെ​ടു​ത്തു.

ആ​ഷി​ഖ് മു​ഹ​മ്മ​ദ് ആ​റു​പ​ന്തി​ല്‍ നി​ന്ന് 13 റ​ണ്‍​സും ഷ​റ​ഫു​ദ്ദീ​ന്‍ 11 പ​ന്തി​ല്‍ നി​ന്ന് 23 റ​ണ്‍​സു​മെ​ടു​ത്തു. അ​വ​സാ​ന​നി​മി​ഷം എം.​എ​സ്.​അ​ഖി​ല്‍ പു​റ​ത്തെ​ടു​ത്ത വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്സാ​ണ് ടീ​മി​ന് തു​ണ​യാ​യ​ത്. തൃ​ശൂ​ര്‍ ബൗ​ള​ര്‍​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച അ​ഖി​ല്‍ 12 പ​ന്തി​ല്‍ നി​ന്ന് 44 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. തൃ​ശൂ​രി​നാ​യി അ​ജി​നാ​സ് മൂ​ന്നു​വി​ക്ക​റ്റെ​ടു​ത്തു.

ഷോ​ണ്‍ റോ​ജ​ര്‍ (51), എ.​കെ.​അ​ര്‍​ജു​ന്‍ (44) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് തൃ​ശൂ​രി​ന് തു​ണ​യാ​യ​ത്. അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ 16 റ​ണ്‍​സും വ​രു​ണ്‍ നാ​യ​നാ​ര്‍ 22 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​യി. കൊ​ല്ല​ത്തി​നാ​യി ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​ഷ​റ​ഫു​ദ്ദീ​ന്‍, എം.​എ​സ്.​അ​ഖി​ല്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. എം.​എ​സ്.​അ​ഖി​ലി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.