തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പി​താ​വ് എം.​കെ.​ച​ന്ദ്ര​ശേ​ഖ​ർ (92) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി‌‌‌​ലാ​യി​രു​ന്നു.

1954ൽ ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം എ​യ​ർ ക​മ്മ​ഡോ​റാ​യി 1986 ൽ ​വി​ര​മി​ച്ചു. തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ആ​ന​ന്ദ​വ​ല്ലി​യാ​ണ് ഭാ​ര്യ.

മ​ക​ന്‍: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, മ​ക​ൾ: ഡോ. ​ദ​യ മേ​നോ​ൻ (യു​എ​സ്എ), മ​രു​മ​ക്ക​ൾ: അ​ഞ്ജു ച​ന്ദ്ര​ശേ​ഖ​ർ, അ​നി​ൽ മേ​നോ​ൻ (യുഎ​സ്എ).