കുറുക്കന്റെ ആക്രമണം; വയോധികന് പരിക്ക്
Friday, August 29, 2025 10:47 PM IST
കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. നാദാപുരം ചിയ്യൂരിലുണ്ടായ സംഭവത്തിൽ തയ്യില്‍ ശ്രീധരൻ (60) നാണ് പരിക്കേറ്റത്.
കഴുത്തിന് പരിക്കേറ്റ ശ്രീധരൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ശ്രീധരന് കടിയേറ്റത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്തെ കാടുമൂടിയ വഴികളിലും കൃഷിയിടങ്ങളിലും കുറുക്കന്മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.